Skip to main content

സൗജന്യ പരിശീലനം

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായി സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. മാർച്ച് 11, 12, 13 തീയതികളിലായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലാണ് ക്ലാസുകൾ നടക്കുന്നത്. കോർപ്പറേറ്റ് ഇന്റർവ്യൂകൾ, പ്ലേസ്‌മെന്റ് സെഷനുകൾ, റെസ്യൂമെ തയ്യാറാക്കൽ, ഇന്റർവ്യൂ പരിശീലനം തുടങ്ങിയ വിഷയങ്ങളിലാണ് മൂന്ന് ദിവസത്തെ പരിശീലനം നൽകുന്നത്. എംപ്ലോയബിലിറ്റി സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്ത ശേഷം ക്ലാസ്സിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ മാർച്ച് 11 ന് രാവിലെ 10:30-ന് എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ : 6282442046, 9446926836

date