Skip to main content

ചെല്ലാനത്തെ രണ്ടാം ഘട്ട കടൽ ഭിത്തിയുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെ 7.30 കിലോമീറ്റർ ദൈർഘ്യത്തിൽ കോൺക്രീറ്റ് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി പുനർ നിർമ്മാണം, ബസാർ മേഖലയിലെ പുലിമുട്ട് ശൃംഖല ഉൾപ്പെടുന്ന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും  ചെല്ലാനം പഞ്ചായത്തിന്റെ വടക്കേയറ്റം വരെ 6.10 കിലോമീറ്റർ ദൈർഘ്യമുള്ള കടൽ ഭിത്തിയുടെ ടെട്രാപ്പോട് ഉപയോഗിച്ചുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ഇന്ന് (മാർച്ച് 7) വൈകിട്ട് 3. 30ന് പുത്തൻതോട് ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാവും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള സർക്കാർ പ്രതിനിധി കെ.വി തോമസ്, ഹൈബി ഈഡൻ എംപി , കെ ജെ മാക്സി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഫ്സൽ നമ്പ്യാരത്ത്, കിഫ്ബി സി.ഇ.ഒ. കെ എം എബ്രഹാം, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുക്കും.

date