Skip to main content

നിര്‍ഭയ നിശ'യുടെ വനിതാ ദിനാഘോഷ പരിപാടികള്‍ കൊച്ചിയില്‍

സ്ത്രീ സുരക്ഷയ്ക്കായി കേരള പൊലീസ് രൂപീകരിച്ച നിര്‍ഭയ നിശ പദ്ധതിയുടെ ഭാഗമായി  അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച് കൊച്ചി സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ രാത്രി ഏഴ് മണിക്ക് എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് അബ്ദുല്‍ കലാം മാര്‍ഗ് വരെ വുമണ്‍സ് വാക്ക് നടത്തും. വനിതകള്‍ക്കായി സ്വയംരക്ഷാ പരിശീലനം, പൊലീസ് ഓര്‍ക്കസ്ട്രയുടെ സംഗീത പരിപാടി, പദ്ധതിയെക്കുറിച്ചുള്ള ബ്രോഷര്‍ വിതരണം എന്നിവയും ഉണ്ടായിരിക്കും.
രാത്രി 9 മുതല്‍ രാവിലെ 5 വരെ പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ തത്സമയം പൊലീസ് സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.

date