Post Category
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന് ലോഗോ ക്ഷണിച്ചു
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിർണ്ണായക ചുവടുവെപ്പാകുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ എൻട്രികൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. പ്രൊഫഷണൽ ഡിസൈനർമാർക്കും ഫൈൻ ആർട്‌സ് കോളേജ് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ താല്പര്യമുള്ള പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ മാർച്ച് 13നകം ലോഗോകൾ pmukiot@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ksotto.kerala.gov.in എന്ന സൈറ്റിൽ ലഭിക്കും.
ഫോൺ:0471-2528658, 2962748.
date
- Log in to post comments