ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്ര സർക്കാർ പദ്ധതികളായ എ.ഡി.ഐ.പി, ആർ.വി.വൈ എന്നിവയുടെ ഭാഗമായി ജില്ലയിലെ ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണ വിതരണം എറണാകുളം കൊച്ചിൻ മുനിസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാളിൽ നടന്നു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജെ ജോൺ ജോഷി അധ്യക്ഷനായി. ജില്ലാ ഭരണകൂടത്തിന്റെയും, സാമൂഹ്യനീതി വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ അലിംകോ യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 800 പേർക്ക് ചടങ്ങിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
അലിംകോ ജൂനിയർ മാനേജർ ലിട്ടൺ സർക്കാർ പദ്ധതി അവതരണം നടത്തി.
കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ മിനി മോൾ, ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, കോതമംഗലം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, നോർത്ത് പറവൂർ നഗരസഭ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ്, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, പൂതൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പൂജാ ജോമോൻ, ഐ.ഒ.സി.എൽ ഡി.ജി.എം (സി.എസ്.ആർ) ജസീൽ പി. ഇസ്മെയൽ, എസ്.ഐ.ഡി ഡിസ്ട്രിക്ട് കോ ഓഡിനേറ്റർ ദിവ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments