ചെല്ലാനം നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരം - മന്ത്രി റോഷി അഗസ്റ്റിൻ
ചെല്ലാനം തീരദേശവാസികളുടെ കാലങ്ങളായുള്ള കടലാക്രമണ ഭീതിക്ക് ശാശ്വത പരിഹാരമായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.ചെല്ലാനം ടെട്രാപോഡ് തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും രണ്ടാം ഘട്ടത്തിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കടലാക്രമണം രൂക്ഷമായ സംസ്ഥാനത്തെ പത്ത് ഹോട്ട്സ്പോട്ടുകൾ ജലസേചന വകുപ്പ് തിരഞ്ഞെടുത്തതിൽ അടിയന്തരമായി സംരക്ഷണം ആവിശ്യമായ സ്ഥലമായിരുന്നു ചെല്ലാനം.
347 കോടി രൂപ ചെലവഴിച്ചാണ് 7.3 കിലോമീറ്റർ ദൂരത്തിൽ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.ഇതിന്റെ തുടർച്ചയായി 404 കോടി രൂപയുടെ 6.1 കിലോമീറ്റർ ദൂരത്തിലുള്ള രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.
കടൽഭിത്തി നിർമ്മാണത്തിനൊപ്പം വിനോദസഞ്ചാര സാധ്യതകൾ കൂടി മുൻനിർത്തി തീരത്ത് വാക്ക് വേ ഒരുക്കിയെന്നും സംരക്ഷണ ഭിത്തി നിർമ്മാണത്തിൽ മാത്രമല്ല ചെല്ലാനത്തെ ഒരു മാതൃകാ തീരഗ്രാമമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി
പറഞ്ഞു.
- Log in to post comments