Skip to main content

സ്വയംതൊഴില്‍  വായ്പ

   സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയത്തില്‍  കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ നിന്നുളള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സ്വയംതൊഴില്‍  വായ്പയ്ക്ക് അപേക്ഷിക്കാം.  പ്രായപരിധി: 18 - 55 വയസ്.   നാല് മുതല്‍ 7.5 ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ.  ഫോണ്‍: 0474 2764440, 9400068502.
 

 

date