ലോഗോ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാന്‍ എന്‍ട്രികള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. ആഗോള നിലവാരത്തിലുള്ള ഒരു മികവിന്റെ കേന്ദ്രമായി അടയാളപ്പെടുത്തുന്നതായിരിക്കണം ലോഗോ. അവയവദാന പ്രക്രിയയിലെ മാനുഷിക മൂല്യങ്ങള്‍, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം എന്നിവയ്ക്കൊപ്പം പുതുജീവന്‍, പ്രത്യാശ, കരുണ എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികള്‍ക്ക് മുന്‍ഗണന. ഡിസൈനുകള്‍ എ ഫോര്‍ സൈസില്‍ എച്ച്.ഡി നിലവാരത്തില്‍ പിഡിഎഫ്/ജെപിജി ഫോര്‍മാറ്റില്‍ സമര്‍പ്പിക്കാം. അപേക്ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ലോഗോയെക്കുറിച്ചുള്ള ലഘുവിവരണം സഹിതം pmukiot@gmail.com വിലാസത്തില്‍ ലഭ്യമാക്കണം.അവസാനതീയതി: മാര്‍ച്ച് 13. ഒരാള്‍ക്ക് ഒരു ലോഗോ മാത്രമേ അയക്കാനാവൂ. വിവരങ്ങള്‍ക്ക്: ksotto.kerala.gov.in ഫോണ്‍:0471-2528658, 2962748.
- Log in to post comments