ജില്ലാതല അറിയിപ്പുകള്
മഞ്ഞോടി സീ ഫുഡ് റെസ്റ്റോറന്റ് ഉദ്ഘാടനം തിങ്കളാഴ്ച
മഞ്ഞോടിയില്‍ നിര്‍മിച്ച മത്സ്യഫെഡ് സീ ഫുഡ് റസ്റ്റോറന്റ് മാര്‍ച്ച് ഒന്‍പതിന് വൈകീട്ട് മൂന്നുമണിക്ക് മത്സ്യബന്ധന സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനാകും. തലശ്ശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന് മുഖ്യാതിഥിയാകും. സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷിത ഭക്ഷണം സുന്ദര ജീവിതം എന്ന ആശയത്തിന് ഊന്നല്‍ കൊടുത്തു കൊണ്ടാണ് സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നത്.
കാര്‍ഷിക യന്ത്രങ്ങളുടെ വിതരണം പത്തിന്
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷികയന്ത്ര വിതരണോദ്ഘാടനം മാര്‍ച്ച് പത്തിന് രാവിലെ പത്ത് മണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 12 ലക്ഷം രൂപ ചെലവിലാണ് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തോട്ടട കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള പൊതുവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 11 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 04972835183
ഡാക് അദാലത്ത് മാര്‍ച്ച് 30 ന്
കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ ഡാക് അദാലത്ത് മാര്‍ച്ച് 30ന് വൈകീട്ട് മൂന്നുമണിക്ക് പയ്യാമ്പലം കണ്ണൂര്‍ ഡിവിഷന് പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. മെയില്‍, സ്പീഡ് പോസ്റ്റ് സര്‍വീസ്, പാഴ്സല്‍ കൗണ്ടര്‍ സേവനങ്ങള്‍, സേവിംഗ്സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും. തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഡിവിഷന്, കണ്ണൂര്‍ - 670001 എന്ന വിലാസത്തില്‍ മാര്‍ച്ച് 25 വരെ സ്വീകരിക്കും. ഫോണ്‍ : 0497-2708125,2700841,2701425.
ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയോടൊപ്പം ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവര്വര്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 12ന് രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0497-2801688
അപേക്ഷ ക്ഷണിച്ചു
നടുവില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ എട്ടാംക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9447363445, 9744706779, 04602251091
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൂത്തുപറമ്പ് ഗവ. ഐ.ടി.ഐയില്‍ താല്ക്കാലികാടിസ്ഥാനത്തില് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അല്ലെങ്കില്‍ എഐസിടിഇ / അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡി.ജി.ടിയില്‍ നിന്ന് അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം / ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി പാസായ ശേഷം ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഒ സി(ഇ ഡബ്ല്യു എസ്) വിഭാഗത്തിലുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് പത്തിന് രാവിലെ 11 മണിക്ക് ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902364535
തോട്ടട കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, മുന്‍ഗണന എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 11ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഇവരുടെ അഭാവത്തില്‍ ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോണ്‍: 04972835183
- Log in to post comments