Skip to main content

പുതിയ സ്‌കൂള്‍ മന്ദിരം ഉദ്ഘാടനം ചെയ്യ്തു

പൊന്മുടി ഗവ. യു.പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ബഹുനില മന്ദിരം ഡി.കെ. മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് മന്ദിരം നിര്‍മ്മിച്ചത്. തോട്ടം തൊഴിലാളികളുടെ മക്കള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.  

യോഗത്തില്‍ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ്‍കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജു ജി.ആര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

date