Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 12ന്

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് മാര്‍ച്ച് 12ന് രാവിലെ 11 മണി മുതല്‍ കമ്മീഷന്‍ ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. ചെയര്‍മാന്‍ എ. എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗ ങ്ങളില്‍പ്പെട്ടവര്‍ക്ക് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാവുന്നതാണ്. സിറ്റിംഗുകളില്‍ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലോ പരാതികള്‍ സമര്‍പ്പിക്കാം. 9746515133 എന്ന നമ്പരില്‍ വാട്ട്‌സ് ആപ്പിലും പരാതികള്‍ സ്വീകരിക്കും.

date