Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മാർച്ച് 18, 19 തീയതികളിൽ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് ഓൺലൈനായി നടത്തും. എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് നടത്തുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഹിയറിംഗ് നോട്ടീസ് ലഭിച്ചവർ മതിയായ രേഖകൾ സഹിതം രാവിലെ 9ന് ഹാജരാകണം.
പി.എൻ.എക്‌സ്. 1076/2026
date
- Log in to post comments