Skip to main content

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2024, 2025 വർഷങ്ങളിലെ കടമ്മനിട്ട പുരസ്‌കാരത്തിന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 20242025 വർഷങ്ങളിലെ സാഹിത്യ പുരസ്‌കാരമായ കടമ്മനിട്ട പുരസ്‌ക്കാരത്തിന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. 2024 ലെ പുരസ്‌ക്കാരം 'ചെറുകഥവിഭാഗത്തിനും2025 ലെ പുരസ്‌ക്കാരം 'നിരൂപണവിഭാഗത്തിനും നൽകുവാനാണ് കൗൺസിൽ തീരുമാനം. ചെറുകഥാ വിഭാഗത്തിൽ 2020 ജനുവരി മുതൽ 2024 ഡിസംബർ വരെ 5 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച കൃതികളുംനിരൂപണ വിഭാഗത്തിൽ 2021 ജനുവരി മുതൽ 2025 ഡിസംബർ വരെ 5 വർഷങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിച്ച കൃതികളുമാണ് പരിഗണിക്കുക. 75,000 രൂപയുംപ്രശസ്തി പത്രവുംവെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. എഴുത്തുകാർ വായനക്കാർ തുടങ്ങിയവർക്ക് കൃതികളുടെ പേര് നിർദ്ദേശിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 5 ചെറുകഥകൾ/നിരൂപണ കൃതികൾ പുരസ്‌ക്കാര സമിതിയുടെ വിലയിരുത്തലിനായി സമർപ്പിക്കും. നിർദ്ദേശങ്ങൾ തപാലിലോ ഇ-മെയിലിലോ അയക്കാം. ലഭിക്കേണ്ട അവസാന തീയതി  മാർച്ച് 31.

പി.എൻ.എക്‌സ്. 1078/2026

date