Post Category
ജൂനിയർ കൺസൾട്ടന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് സൈക്കാട്രി വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റ് തസ്‌തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ,എം ഐ ഡി /ഡി എൻ ബി in & ടിസിഎംസി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് 12ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന ലഭിക്കും. ഫോൺ :04842754000
date
- Log in to post comments