Skip to main content

സ്‌പോട്ട് അഡ്മിഷന്‍ : വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍  വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാഭ്യാസയോഗ്യത-പ്ലസ് ടു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. തിങ്കള്‍ മുതല്‍ വെളളി വരെ റെഗുലര്‍ ക്ലാസ് ആണ്. താൽപര്യമുള്ളവര്‍ മാര്‍ച്ച്  15 നു മുന്‍പ് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, പ്ലസ് ടു)  ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്  എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോര്‍ട്ട്  സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ എറണാകുളം  കാക്കനാടുള്ള  കേരള മീഡിയ അക്കാദമി  ആസ്ഥാന മന്ദിരത്തില്‍ നേരിട്ട് ഹാജരാകാം.  ഫോണ്‍ - 0484 2422275, 9447607073.

date