Post Category
സീനിയർ റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് ആശുപത്രി വികസന സമിതി മുഖേന സീനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. എംബിബിഎസ് , എംഡി /എം എസ് /ഡി എൻ ബി, ടിസിഎംസി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ആറുമാസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർക്ക് വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിനു സമീപത്തുള്ള കൺട്രോൾ റൂമിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് .അന്നേ ദിവസം 10.30 മുതൽ 11 വരെ ആയിരിക്കും രജിസ്ട്രേഷൻ.
ഫോൺ -0484-2754000, 0484-2754416
date
- Log in to post comments