തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റ്
കാര്‍ഷിക -ആരോഗ്യ-ടൂറിസം മേഖലകള്‍ക്ക് പ്രാധാന്യം നല്കി തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സി.എസ് അനിഷ് കുമാര്‍ അവതരിപ്പിച്ചു. ആകെ 16,16,24,230 രൂപ വരവും 15,66,39,230 രൂപ ചെലവും 49,85,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ശുചിത്വം, വനിതാ ക്ഷേമം , ഉല്പാദനം, ഭവന പദ്ധതി, കുട്ടികള്‍, പ്രായമായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ ക്ഷേമം തുടങ്ങിയവയ്ക്ക് തുക വകയിരുത്തി.
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലെയും വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുകയും ശാസ്ത്രീയമായ ഇടപെടലുകളിലൂടെ കൃഷിയിടങ്ങളെ കൂടുതല്‍ ഫലഭൂയിഷ്ഠമാക്കുകയും ചെയ്ത് പഞ്ചായത്തിനെ സമൃദ്ധി ഫ്രൂട്ട് ഗ്രാമമാക്കി വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ബജറ്റിന്റെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് എല്‍ സി ക്രിസ്റ്റഫര്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ചു ലക്ഷ്മി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി മാത്യു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തോമസ് ബാബു, ജനപ്രതിനിധികളായ ഷെറിന്, സിസിലി തോമസ്, പി ആര് ഗീതാകുമാരി ,സഞ്ജീവ് കുമാര്‍, റ്റി.ജി പ്രദീപ് കുമാര്‍ , ഗിവ്സണ് വര്‍ഗ്ഗീസ്, സാമുവല്‍ തോമസ്, മായാ മനോഹരന്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ് ശോഭ ,അക്കൗണ്ടന്റ് ഷാജി വില്‍ഫ്രഡ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments