വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് അപേക്ഷിക്കാം
നിരാലംബരാകുന്ന കുട്ടികള്‍ക്ക് വേനലവധിക്ക് കുടുംബത്തിന്റെ സ്‌നേഹത്തണലൊരുക്കുന്ന
വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധരായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഫോസ്റ്റര്‍കെയര്‍ കുട്ടികളുമായുളള കൂടികാഴ്ചയും കൗണ്‍സിലിംഗും ഉള്‍പ്പെടെ ലഭ്യമാകും. ആറിനും 18 വയസിനും ഇടയില്‍ പ്രായമുളള കുട്ടികളെയാണ് ഫോസ്റ്റര്‍കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, കുടുംബഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ് / സാലറി സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്നതിനായി ഇലക്ട്രിസിറ്റി ബില്ല് / ടെലിഫോണ്‍ ബില്ല്, റഫറന്‍സ് ലെറ്റര്‍ എന്നിവ ലഭ്യമാക്കണം. അപേക്ഷാഫോമിനും അനുബന്ധ വിവരങ്ങള്‍ക്കുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനിസിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട-689533 വിലാസത്തിലോ, 0468-2319998, 7012374037 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം. അവസാന തീയതി മാര്‍ച്ച് 25.ഫോണ്‍ : .04682319998
- Log in to post comments