Skip to main content

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ്

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് സജിത പി പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി രാജു അവതരിപ്പിച്ചു. 33,93,64,153 രൂപ വരവും 28,93,53,700  രൂപ ചെലവും 50,01,053  രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലക്ക് 45 ലക്ഷം രൂപ,  ശുചിത്വത്തിന് 1.35 കോടി രൂപ, പട്ടികജാതി ക്ഷേമം 1.28 കോടി രൂപ, കുടിവെള്ളം 20 ലക്ഷം, വയോജന ക്ഷേമം- ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 50 ലക്ഷം രൂപ, റോഡുകളുടെ പ്രവൃത്തികള്‍ക്ക് 1.62 കോടി രൂപ എന്നിങ്ങനെ വകയിരുത്തി. യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ മിനിപ്രസാദ്, പി അഭിജിത്ത്,   കെ വത്സമ്മ  എന്നിവരും പഞ്ചായത്ത് അംഗങ്ങളായ  എസ് അഞ്ചു, വിപിന്‍ പൂതങ്കര, വി എസ് അബിന്‍ കുമാര്‍ , ഗോകുല്‍ റെജി, സിരീഷ് ബാബു, ജോര്‍ഡി കെ മാത്യു, കെ ശ്യാമ  രഞ്ജിത്ത് കൊട്ടാരത്തില്‍, ആര്‍ സീമ , സിന്ധു, പി ശാരദ , പഞ്ചായത്ത് സെക്രട്ടറി കെ ഷൈലജ  അക്കൗണ്ടന്റ് പ്രീത എന്നിവര്‍ പങ്കെടുത്തു.

date