കാരംവേലി സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ വാര്‍ഷികം
കാരംവേലി സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ 115-ാമത് വാര്‍ഷികം ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ല തോമസ് ഉദ്ഘാടനം ചെയ്തു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗം എം ജി ഗീതാമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോണി ഗംഗാധരന്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സിജു കെ ജോണ്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.റ്റി. ശാമുവേല്‍, വാര്‍ഡംഗങ്ങളായ എസ് അനീഷ്, മിനി ജിജു ജോസഫ്, അശ്വതി പി. നായര്‍, ജി ശ്രീരാജ്, പി ടി എ പ്രസിഡന്റ് റെഞ്ചി തോമസ്, എം പി ടി എ പ്രസിഡന്റ് കൃഷ്ണപ്രഭ, സ്കൂള്‍ പ്രഥമാധ്യാപിക സി ശ്യാംലത, അധ്യാപിക എസ് രജിത, മുന്‍ ഡിപിഒ സിന്ധു പി ആനന്ദ്, മുന്‍ എച്ച്.എം ജോര്‍ജ് തോമസ്, സ്കൂള്‍ ലീഡര്‍ ധ്രുവി മഹേഷ് എന്നിവര്‍ പങ്കെടുത്തു. സീനിയര്‍ അസിസ്റ്റന്റ് പി ആര് ശ്രീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
- Log in to post comments