Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഇന്‍സ്ട്രമെന്റ് മെക്കാനിക്കല്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത -ഇന്‍സ്ട്രമെന്റ് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും  അല്ലെങ്കില്‍ എന്‍എസിയും  ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കില്‍
ഇന്‍സ്ട്രമെന്റേഷന്‍/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും
അല്ലെങ്കില്‍
ഇന്‍സ്ട്രമെന്റേഷന്‍/ ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ്  ഇന്‍സ്ട്രമെന്റേഷന്‍ / അപ്ലൈഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും.

 ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുമായി മാര്‍ച്ച് 13 രാവിലെ 11 ന് ഹാജരാകണം. ഫോണ്‍ : 0468 2258710
 

date