Post Category
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വനിത- ശിശു-വയോജന ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പട്ടികജാതി ക്ഷേമം, ഭിന്നശേഷി ക്ഷേമം, ഭവന നിര്‍മാണം, മാലിന്യ സംസ്‌കരണം മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 207847384 രൂപ വരവും 179258575 രൂപ ചെലവും 28588809 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എം ആര്‍ ഗോപകുമാര്‍ അവതരിപ്പിച്ചു. ഭവന നിര്‍മാണ മേഖലയക്ക് 18500000 രൂപയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ ഉല്‍പാദന മേഖലയ്ക്ക് 75,00,000 രൂപയും പട്ടികജാതി വിഭാഗങ്ങള്‍ക്ക് 78,80,000 രൂപയും റോഡ് അറ്റകുറ്റപണികള്‍ക്ക് 10158000 രൂപയും ഉള്‍പ്പെടുത്തി. പ്രസിഡന്റ് പ്രസന്ന സതീഷ് അധ്യക്ഷയായി.
date
- Log in to post comments