എറണാകുളം അറിയിപ്പുകള്‍1
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019 ജനുവരി 10 മുതല്‍ ഒരു വര്‍ഷത്തേക്ക് ഓപ്പറേഷന്‍ തീയറ്ററിലെ ഹെപ്പാഫില്‍റ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുമ്പോള്‍ വ്യക്തമായും കരാറില്‍ സൗജന്യമായി ചെയ്യുന്ന സേവനങ്ങളും സ്‌പെയര്‍ പാര്‍ട്‌സ,് കമ്പ്രസര്‍, മോട്ടോര്‍ മറ്റ് അറ്റകുറ്റപ്പണികള്‍ എന്നിവയുടെ കരാര്‍ നിബന്ധനകളും വിശദമായി ടെന്‍ഡറില്‍ കാണിക്കണം. ടെന്‍ഡര്‍ ലഭിക്കുന്ന സ്ഥാപനം സൂപ്രണ്ടുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്. അടിയന്തിര ജോലികള്‍ ആയതിന്റെ സ്വഭാവ അനുസരിച്ച് ഉടനെയും മെയിന്റനന്‍സ് വര്‍ക്കുകള്‍ ഓപ്പറേഷന്‍ തീയറ്ററിലെ നടപടികള്‍ തടസം വരാത്ത രീതിയില സമയബന്ധിതമായും ചെയ്യണം. കൂടാതെ ബ്രേക്ക് ഡൗണ്‍ വര്‍ക്കുകള്‍ പരാതി ലഭിച്ച് 24 മണിക്കൂറിനുളളിലും ചെയ്ത് തീര്‍ക്കണം. താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചിന്‍ റിസര്‍ച്ച് സെന്ററിന്റെ നിലവിലുളള കോഫി ഷോപ്പ് കരാര്‍ കാലാവധി പൂര്‍ത്തീകരിക്കുന്നതിനാല്‍ താത്പര്യമുളള അംഗീകൃത ചായ/കോഫി ഷോപ്പ് ഉടമകളില്‍ നിന്നും ചായ/കോഫി വൈന്‍ഡിങ് മെഷീന്‍ സ്ഥാപിച്ച് കോഫി ഷോപ്പ് നടത്തുന്നതിന് മത്സരാധിഷ്ടിത ക്വട്ടേഷന്‍ ക്ഷണിച്ചു.
പാല്‍ ചായ/കോഫി (പാല്‍പൊടി ഒഴിവാക്കിയത്) സ്‌നാക്‌സ്, ഊണ്, മീന്‍കറി ഊണ്, തുടങ്ങിയവ വില്‍ക്കുന്നതിനൊപ്പം മെഷീന്‍ സ്ഥാപക്കുന്നതിനുളള സ്ഥലവാടകയും ഭക്ഷണ സാധനങ്ങളുടെ നിരക്കും പ്രത്യേകം സൂചിപ്പിച്ച് മുദ്രവച്ച ക്വട്ടേഷനുകള്‍ ഡിസംബര്‍ 26-ന് വൈകിട്ട് നാലിനു മുമ്പായി സി.സി.ആര്‍.സി യില്‍ ലഭിക്കണം. ഫോണ്‍ 2411700
എംപ്‌േളായ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍
കൊച്ചി: വിവിധ കാരണങ്ങളാല്‍ 01/01/98 മുതല്‍ 31/10/18 വരെ രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമനം ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതിരുന്നവര്‍ക്കും സീനീയോരിറ്റി പുന:സ്ഥാപിച്ചു നല്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/97 മുതല്‍ 08/18 വരെയുള്ള കാലാവധി രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായും സ്‌പെഷ്യല്‍ റിന്യൂവല്‍ നടത്താം. 2018 ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം ഉണ്ടാകും.
![]()
- Log in to post comments