Skip to main content

ജില്ലാതല അറിയിപ്പുകള്‍ 

 

കെ.എസ്.ആര്‍.ടി.സി ഗുരുവായൂര്‍ തീര്‍ഥയാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ തീര്‍ഥയാത്ര സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11ന് രാത്രി ഏഴ് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് 12ന് രാത്രി പത്ത് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ഇതോടൊപ്പം മമ്മിയൂര്‍ ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും തീര്‍ഥയാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9495403062, 9745534123

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുള്ള രണ്ട് തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, മുസ്ലിം നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷ പ്രവൃത്തി പരിചയത്തോടെ ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ്/ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എ ഐ സി ടി ഇ/ ഒരു വര്‍ഷ പ്രവൃത്തി പരിചയത്തോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി/ രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി / എന്‍ ഐ ഇ എല്‍ ടി എ ലെവല്‍ ഫ്രം എ ഐ സി ടി ഐ യുജിസി/ രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ത്രിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഐ സി ടി ടി ഇ/ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 12ന് രാവിലെ 10.30ന് തോട്ടടയിലുള്ള കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ നേരിട്ട് എത്തണം. ഫോണ്‍: 0497 2835987

രാത്രികാല മൃഗചികിത്സാ സേവനം

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് ബി വി എസ് സി ആന്‍ഡ് എ എച്ച് വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു. പേരാവൂര്‍, ഇരിക്കൂര്‍ ബ്ലോക്കുകളിലേക്ക് രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുളള വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 10ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0497 2700267 

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12ന് രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ അഭിമുഖം നടത്തുന്നു. ടീച്ചര്‍ (വേദ ഗണിതം, അബാക്കസ്), ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, മാനേജര്‍ ട്രെയിനി, ക്ലസ്റ്റര്‍ ഡെവലപ്മെന്റ് മാനേജര്‍, സീനിയര്‍ എ ആര്‍ ഡി എം, ഇന്‍ഷുറന്‍സ് മാനേജര്‍ തസ്തികകളിലേക്ക് നടക്കുന്ന അഭിമുഖത്തില്‍ പ്ലസ് ടു /ഡിഗ്രി/ എം എസ് സി/ ബി എസ് സി മാത് സ്, ഡിപ്ലോമ യോഗ്യതയുള്ള 18 മുതല്‍ 35 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066 

ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കണ്ണൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2026-27 വര്‍ഷത്തെ എട്ടാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ ഓണ്‍ലൈനായി http://ths.polyadmission.org/ എന്ന വെബ്സൈറ്റിലുടെ നല്‍കാം. ഏഴാം ക്ലാസ് യോഗ്യതയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏപ്രില്‍ ആറുവരെ അപേക്ഷിക്കാം. ഫോണ്‍: 049722835260, 9446973178, 9400006494

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കാന്റീന്‍, മെന്‍സ് ഹോസ്റ്റല്‍, സിജിപിയു കെട്ടിടങ്ങളിലെ പെയിന്റിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 20ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226

date