അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് : അപേക്ഷാ തീയതി നീട്ടി
ജില്ലയില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 19 വരെ നീട്ടി. ജില്ലയിലെ 85 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ 5, പട്ടികവര്‍ഗ്ഗ വിഭാഗത്തിലേക്ക് 6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്രായപരിധി 18-50 വയസ്സ്. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അടിസ്ഥാന യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവർക്കും വനിത, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്‌റ്റേജ് ലഭിക്കും. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0471 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments