Skip to main content

അക്ഷയ സംരംഭകരാകാന്‍ മാര്‍ച്ച് 19 വരെ അവസരം

ജില്ലയില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ  2026 മാര്‍ച്ച് 19 വരെ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 2026 മാര്‍ച്ച് 21 വരെ സ്വീകരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി ജില്ലയിലെ 60 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 53 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ അഞ്ച് (ചുരുളിക്കോട് , പൈവഴി , കോട്ടാങ്ങല്‍, കുന്നിട, കണമുക്ക്) പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ട് (കൊക്കത്തോട്, അടിച്ചിപ്പുഴ )ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്:  വേേു:െ//ഹയലെറു.ഹയരെലിൃേല.ശി/മസവെമ്യമ26/. അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0471 2560311, 2560312, 9400923669 നമ്പറുകളിലോ ഹയരെലിൃേല@ഴാമശഹ.രീാ  ഇ-മെയിലിലോ  ബന്ധപ്പെടണം. മറ്റു വിവരങ്ങള്‍ക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0468 2322706 എന്ന നമ്പറിലോ  മറുീുമേ.മസവെമ്യമ@സലൃമഹമ.ഴീ്.ശി  ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം. വിവരങ്ങള്‍ വേേു:െ//മസവെമ്യമ.സലൃമഹമ.ഴീ്.ശി വെബ് സൈറ്റിലും ലഭിക്കും.

date