Skip to main content

​വാക്ക്-ഇൻ-ഇന്റർവ്യൂ

കോട്ടയം: വനിതാ വികസന കോർപറേഷന്റെ കീഴിൽ തൃശൂരിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാർഡനായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തും. മാർച്ച് 13 രാവിലെ 10.30ന് എറണാകുളം മേഖലാ ഓഫീസിൽ വച്ചാണ് അഭിമുഖം. പത്താം ക്ലാസ് പാസ്സായ 25-45പ്രായമുള്ളവർക്ക് പങ്കെടുക്കാം. കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തിപരിചയം വേണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 9188941788.

date