ജില്ലാതല ജനകീയ കമ്മിറ്റി യോഗം
കൊച്ചി : അനധികൃത മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ജില്ലാ തല ജനകീയ കമ്മറ്റി യോഗം എറണാകുളം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഫാളില്‍ നടന്നു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) കെ ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എറണാകുളം അസ്സി. എക്‌സൈസ് കമ്മീഷണര്‍ ടി.അശോക് കുമാര്‍ ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരണം നല്‍കി.
ക്രിസ്തുമസ് - പുതുവല്‍സരത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിനും മയക്കുമരുന്നിനും എതിരെ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0484 -2390657 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാമെന്ന് അസ്സി. എക്‌സൈസ് കമ്മീഷണര്‍ ടി.അശോക് കുമാര്‍ പറഞ്ഞു.
എക്‌സൈസ് വകുപ്പിലെ ഉദ്ദ്യോഗസ്ഥരുടെ അപര്യപ്തത പരിഹരിക്കുവാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങള്‍ നടത്തണം. കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കൂടി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറ പ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ പറഞ്ഞു.
താഴ്ന്ന ക്ലാസുകളില്‍ തന്നെ കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണമെന്നും ലഹരി രഹിത പുതുവര്‍ഷം ആഘോഷിക്കണമെന്നും അഡ്വ. ചാര്‍ലി പോള്‍ പറഞ്ഞു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. ചാര്‍ലി പോള്‍, മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറ പ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ, മണിമലക്കുന്ന് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബീനറാണി, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷണന്‍, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ യു ജീവന്‍ മിത്ര, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഷിബു, കുമ്പളം രവി, ഷൈലി മാത്യു, കെസിബിസി മദ്യവിരുദ്ധ സമിതി ജില്ലാ സെക്രട്ടറി പൗലിന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments