Skip to main content

എച്ച് എസ് ടി, എച്ച് എസ് എസ് ടി ഒഴിവ്

കുളത്തൂപ്പുഴ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച് എസ് ടി, എച്ച് എസ് എസ് ടി തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഹൈ സ്‌കൂള്‍ വിഭാഗം - മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം - അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, മലയാളം എന്നിവയാണ്  ഒഴിവുകള്‍.     പി എസ് സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും പ്രായപരിധിയും. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുളത്തൂപ്പുഴ എം.ആര്‍.എസില്‍  തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍  അപേക്ഷിക്കേണ്ടതില്ല. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 15 വൈകിട്ട് അഞ്ചിന് മുമ്പായി പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0475 2222353, 0475 2962021.
 

 

date