Skip to main content

പുകയില ഉത്പന്ന നിയന്ത്രണ നിയമം: പരിശീലനം നടത്തി

 

പുകയില ഉത്പന്നങ്ങളുടെ നിര്‍മാണം, വിതരണം, വില്‍പ്പന എന്നിവ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാതല ഉദേ്യാഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്. പൊതുസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പുകയിലയുടെ ഉപയോഗം തടയുക, വിദ്യാലയങ്ങളുടെ സമീപത്തുള്ള പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും സംഭരണവും തടയുക എന്നീ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായാണ് പരിശീലനം നടത്തിയത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എന്‍.പത്മകുമാരി പരിശീലനം ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ എം.ആര്‍.അനില്‍കുമാര്‍, കെ.സി.വിജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.          (പിഎന്‍പി 4139/18)

date