Skip to main content
കാഞ്ഞിരോട് വീവേഴ്‌സിൽ കുട്ടികളുടെ പരിസ്ഥിതി സൗഹൃദ വസ്ത്ര നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു  കാഞ്ഞിരോട് വീവേഴ്‌സിൽ പുതുതായി ആരംഭിക്കുന്ന കുട്ടികളുടെ പരിസ്ഥിതി സൗഹൃദ വസ്ത്ര നിർമ്മാണ പദ്ധതി രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി റസീന അധ്യക്ഷയായി.  കെ ഡിസ്‌കിന്റെ 'ഒരു ജില്ല ഒരു ആശയം' പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉൽപ്പന്ന വൈവിധ്യവത്കരണവും പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികളും പ്രോത

കാഞ്ഞിരോട് വീവേഴ്‌സിൽ കുട്ടികളുടെ പരിസ്ഥിതി സൗഹൃദ വസ്ത്ര നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്തു കാഞ്ഞിരോട് വീവേഴ്‌സിൽ പുതുതായി ആരംഭിക്കുന്ന കുട്ടികളുടെ പരിസ്ഥിതി സൗഹൃദ വസ്ത്ര നിർമ്മാണ പദ്ധതി രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്

 

കാഞ്ഞിരോട് വീവേഴ്‌സിൽ പുതുതായി ആരംഭിക്കുന്ന കുട്ടികളുടെ പരിസ്ഥിതി സൗഹൃദ വസ്ത്ര നിർമ്മാണ പദ്ധതി രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി റസീന അധ്യക്ഷയായി. 
കെ ഡിസ്‌കിന്റെ 'ഒരു ജില്ല ഒരു ആശയം' പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉൽപ്പന്ന വൈവിധ്യവത്കരണവും പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പദ്ധതി ആരംഭിച്ചത്. 2.32 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ നൂറ് ശതമാനവും ഓർഗാനിക് കോട്ടണും പ്രകൃതിദത്ത വർണങ്ങളും ഉപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദ കുട്ടികളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നിലവിലെ സാമ്പത്തിക വർഷത്തിൽ 75 ലക്ഷം രൂപയാണ് അനുവദിച്ചത്.

സമൂഹത്തിന്റെ നിലവിലുള്ള സൗകര്യങ്ങളും പരിചയസമ്പന്നരായ നെയ്ത്തുകാരുടെയും കഴിവുകളും ഉപയോഗപ്പെടുത്തി രാസവസ്തുക്കൾ ഇല്ലാത്ത, പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങൾ നിർമ്മിക്കുകയാണ് പദ്ധതി ലക്ഷ്യം. പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്ര മേഖലയിലെ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് ഉയരുന്ന ആവശ്യകത പരിഗണിച്ചാണ് ഈ പദ്ധതി. ഉൽപ്പന്ന വൈവിധ്യവും നെയ്ത്തുകാരുടെ വരുമാനം ഉയർത്തുകയും ഒപ്പം സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ലക്ഷ്യമിടുന്നുണ്ട്. ബ്രാൻഡ് വികസനം, വിപണന തന്ത്രങ്ങൾ മെച്ചപ്പെടുത്തൽ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയിലൂടെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളിലേക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കാനും പദ്ധതി സഹായിക്കും. കുട്ടികളുടെ വസ്ത്ര നിർമ്മാണത്തിനായി പ്രത്യേക ഉൽപ്പാദന സൗകര്യം സ്ഥാപിക്കൽ, ആവശ്യമായ യന്ത്രോപകരണങ്ങൾ വാങ്ങൽ, ഉൽപ്പന്ന രൂപകൽപ്പനയും സാമ്പിളിംഗ് പ്രവർത്തനങ്ങളും ക്ലസ്റ്റർ അംഗങ്ങൾക്ക് പരിശീലനവും കഴിവ് വികസനവും ഉൾപ്പെടുന്നതാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

കെ ഡിസ്‌ക്  മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ പദ്ധതി വിശദികരിച്ചു. കാഞ്ഞിരോട് വീവേഴ്‌സ് പ്രസിഡന്റ് എം പവിത്രൻ, സെക്രട്ടറി എൻ മഹേശൻ, വ്യവസായ വകുപ്പ് യൂണിറ്റ് ഇൻസ്‌പെക്ടർ കെ ജലജ, ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി ഗിരീഷ് കുമാർ, ജില്ലാ വീവേഴ്‌സ് സൊസൈറ്റി അസോസിയേഷൻ സെക്രട്ടറി കെ.വി സന്തോഷ് കുമാർ, വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് റിസർച്ച് കോളേജ് അസി. പ്രൊഫ. തോമസ് ജോൺ എന്നിവർ സംസാരിച്ചു.

date