Post Category
സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി തെളിവെടുപ്പ് 16 ന്
സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗം പി.കെ. അരവിന്ദ് ബാബു മാർച്ച് 16 ന് രാവിലെ 11 മുതൽ തൃശ്ശൂർ കളക്ടറേറ്റിലെ എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ പരാതിയിമേൽ തെളിവെടുപ്പ് നടത്തും. അന്നേദിവസം രാവിലെ പത്തു മുതൽ പതിനൊന്നുവരെ പൊതുജനങ്ങൾക്ക് പോലീസ് സൂപ്രണ്ടിന്റെയും അതിനുമുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും എല്ലാതരത്തിലുള്ള നടപടി ദോഷത്തെ പറ്റിയുള്ള പരാതികളും, കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ, ഏതെങ്കിലും ആളുകളുടെ മരണത്തിന് കാരണമാകൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതര സ്വഭാവമുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമർപ്പിക്കാം. ഫോൺ: 0471 2336939.
date
- Log in to post comments