Skip to main content

വേനൽക്കാല കുടിവെള്ള വിതരണം; വാഴാനി ഡാമിന്റെ സ്ലൂയിസ് ഷട്ടർ തുറക്കും

വേനൽക്കാല കുടിവെള്ള വിതരണത്തിനും ഡാമിന്റെ പ്രൊഫൈൽ കവർ ലെവൽ പാലിക്കുന്നതിനുമായി വാഴാനി ഡാമിൽ നിന്ന്    അധികജലം മാർച്ച് 16 മുതൽ 25 വരെ ഇടതുകര മെയിൻ കനാൽ വഴി 10 ദിവസത്തേക്കും മാർച്ച് 26 മുതൽ 29 വരെ നാല് ദിവസത്തേക്കും സ്ലൂയിസ് ഷട്ടർ ഉയർത്തി വടക്കാഞ്ചേരി പുഴയിലേക്ക് വെള്ളം തുറന്ന് വിടുമെന്ന് ജില്ലാ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വെള്ളം ഒഴുക്കുമ്പോൾ വടക്കാഞ്ചേരി, കേച്ചേരി, മൂക്കൊല പുഴകളിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം. പൊതുജനങ്ങളും കുട്ടികളും പുഴയിൽ/കനാലിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

date