സബ്മെഴ്സബിൾ മോട്ടോർ പമ്പ് സെറ്റ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
നെടുമ്പാൾ കോന്തിപുലം കോൾകർഷകസമിതിയിൽ 50 എച്ച് പി സബ്മെഴ്സബിൾ മോട്ടോർ പമ്പ് സെറ്റിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. കൃഷിയിറക്കുന്നതിനാവശ്യമായ ജലം ക്രമീകരിക്കുന്നതിന് മോട്ടോർ പമ്പ് സെറ്റ് ഇല്ലാത്തതിനാൽ ഒരുപാട് ബുദ്ധിമുട്ടുകൾ വർഷങ്ങളായി കർഷകർ നേരിട്ടുവരികയായിരുന്നു. ഈ പ്രശ്നത്തിനു പരിഹാരമായാണ് തൃശ്ശൂർ ജില്ലാപഞ്ചായത്തിന്റെ 2025-26 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ പമ്പ് സെറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങിൽ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ, മുനിസിപ്പൽ കൗൺസിലർ ടി. കെ ഷാജു, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനു റോയ് മാത്യു, ധനുകുളം കർഷക സമിതി പ്രസിഡന്റ് മെജോ പി. കെ, കോന്തിപുലം കർഷകസമിതി പ്രസിഡന്റ് സി. കെ സജീവ്, സെക്രട്ടറി സി. എ ആന്റു തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments