Skip to main content

പോസ്റ്ററുകളും ലഘുലേഖകളും ചട്ടപ്രകാരം മാത്രം - ജില്ലാ കലക്ടര്‍

പൊതുതിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് അച്ചടിക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും തിരഞ്ഞെടുപ്പ് ചട്ടപ്രകാരം മാത്രമാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍. പ്രിന്റര്‍മാരുടെയും പ്രസാധകരുടേയും പേരും വിലാസവും നിര്‍ബന്ധമായും രേഖപ്പെടുത്തണം. അച്ചടിക്കുന്നവര്‍ പ്രസാധകനെ തിരിച്ചറിയുന്നതിനുള്ള വിവരം/രേഖ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ കൈപ്പറ്റണം,  ഒരു പകര്‍പ്പും, അച്ചടിച്ച ലഘുലേഖ/പോസ്റ്ററുകളുടെ നാല് പകര്‍പ്പുകളും, അച്ചടിച്ച പകര്‍പ്പുകളുടെ എണ്ണവും പ്രസാധകരില്‍ നിന്ന് ഈടാക്കിയ അച്ചടിനിരക്കുകളും നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പ്രസ്താവനയും ജില്ലാ കലക്ടര്‍ക്ക് എ.ഡി.എം മുഖാന്തിരം സമര്‍പിക്കണം. അച്ചടി പൂര്‍ത്തിയായാലുടന്‍ നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം.  
 

 

date