Skip to main content

ആന്റിമൈക്രോബിയല്‍ പ്രതിരോധം: തിരുവനന്തപുരം ജില്ലയ്ക്ക് നേട്ടം

ആന്റിബയോട്ടിക് ഉപയോഗത്തിലും, ആന്റിമൈക്രോബിയല്‍ പ്രതിരോധം തടയുന്നതിലും തിരുവനന്തപുരം ജില്ല ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കേരള സര്‍ക്കാരിന്റെ 'കാര്‍സാപ്പ്' പദ്ധതിയുടെ ഭാഗമായി അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരം, ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളെ ആന്റിമൈക്രോബിയല്‍ സ്റ്റീവാര്‍ഡ്ഷിപ്പ് കംപ്ലയിന്റ് ഹോസ്പിറ്റലുകള്‍, ആന്റിബയോട്ടിക് സ്മാര്‍ട്ട് ഹോസ്പിറ്റലുകള്‍ എന്നിവയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ആന്റിബയോട്ടിക് പ്രോത്സാഹിപ്പിക്കുക, കുറിപ്പടി ഓഡിറ്റിംഗ് നടത്തുക, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയതാനാണ് അംഗീകാരം.

അണുബാധാ നിയന്ത്രണ രീതികള്‍ക്കൊപ്പം ആന്റിമൈക്രോബിയല്‍ സ്റ്റിവാര്‍ഡ്ഷിപ്പ് നടപ്പിലാക്കുന്ന സ്ഥാപനങ്ങളാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍. പ്രൈമറി കെയര്‍ വിഭാഗത്തിലെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പൂര്‍ണ്ണമായ സ്‌കോര്‍ നേടുന്നവയാണ് എ.എം.എസ് കംപ്ലയിന്റ് ആശുപത്രികള്‍'.

എഫ്.എച്ച്.സി അരുവിക്കര, എഫ്.എച്ച്.സി ആനാട്, എഫ്.എച്ച്.സി കള്ളിക്കാട്, യു.പി.എച്ച്.സി ചാല എന്നീ നാല് സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങളില്‍ 15ല്‍ 15പോയിന്റും നേടി പൂര്‍ണമായ യോഗ്യത കൈവരിച്ചു.

എഫ്.എച്ച്.സി കരകുളം, എഫ്.എച്ച്.സി തിരുവല്ലം, എഫ്.എച്ച്.സി അമ്പൂരി, എഫ്.എച്ച്.സി ഉഴമലയ്ക്കല്‍, എഫ്.എച്ച്.സി നഗരൂര്‍, യു.പി.എച്ച്.സി വട്ടിയൂര്‍ക്കാവ്, യു.പി.എച്ച്.സി കളിപ്പാന്‍കുളം എന്നീ സ്ഥാപനങ്ങള്‍ 15ല്‍ 12 മുതല്‍ 14 വരെ പോയിന്റുകള്‍ നേടി.

date