ഗാര്‍ഹിക സിലിണ്ടറുകളുടെ വാണിജ്യ ഉപയോഗം: താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനായി ജില്ലയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു എന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടാല്‍ നടപടിയുണ്ടാകും. എല്‍ പി ജി വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും ജില്ലാ താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്യാസ് ഏജന്‍സികള്‍ മുന്‍ഗണനാ ക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ പാടുള്ളൂ. ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ ലഭിക്കുന്ന ഒ.റ്റി.പി നമ്പര്‍ സിലിണ്ടര്‍ ഡെലിവറി ചെയ്യുന്ന സമയത്തു കൈമാറണം. ഹോസ്പിറ്റലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി കൊണ്ട് വാണിജ്യ സിലിണ്ടറുകള്‍ വിതരണം നടത്താനാണ് നിര്‍ദേശം.
കണ്‍ട്രോള്‍ റൂം നമ്പര്‍
ജില്ലാ സപ്ലൈ ഓഫീസ്, ആലപ്പുഴ - 0477-2251674
താലൂക്ക് സപ്ലൈ ഓഫീസ്, ചേര്‍ത്തല - 0478 2823058, 9188527357
താലൂക്ക് സപ്ലൈ ഓഫീസ്, അമ്പലപ്പുഴ - 0477 2252547, 9188527356
താലൂക്ക് സപ്ലൈ ഓഫീസ്, കട്ടനാട് - 0477 2702352, 9188527355
താലൂക്ക് സപ്ലൈ ഓഫീസ്, കാര്‍ത്തികപ്പള്ളി - 0479 2412751, 9188527352
താലൂക്ക് സപ്ലൈ ഓഫീസ്, മാവേലിക്കര - 0479 2303231, 9188527353
താലൂക്ക് സപ്ലൈ ഓഫീസ്, ചെങ്ങന്നൂര്‍ - 0479 2452276, 9188527354
- Log in to post comments