Skip to main content

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലുംകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. രാഷ്ട്രീയ കക്ഷിപ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം 'തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം.പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.എ മുഹമ്മദ് ഹനീഫ്, പി.രമേശ്, ഹാരിസ് ചൂരി, ബിജു ഉണ്ണിത്താന്‍,അസീസ് കുന്നില്‍ എന്നിവര്‍ സംസാരിച്ചു.
 

date