Skip to main content

ഓഡിറ്റോറിയം ബുക്കിംഗ് വിവരങ്ങൾ അറിയിക്കണം; വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന് - ജില്ലാ കളക്ടർ

2026-ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാൾ ഉടമസ്ഥരും മാനേജർമാരും ബുക്കിംഗ് വിവരങ്ങൾ അറിയിക്കണം എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വർഗീസ്  നിർദ്ദേശിച്ചു.

 അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള എല്ലാ ഓഡിറ്റോറിയങ്ങളും കമ്മ്യൂണിറ്റി ഹാളുകളും ഈ നിർദ്ദേശത്തിന്റെ പരിധിയിൽ വരും. തിരഞ്ഞെടുപ്പ് കാലയളവിൽ സ്ഥാനാർത്ഥികളോ, അവരുടെ ഏജന്റുമാരോ, രാഷ്ട്രീയ കക്ഷികളോ പരിപാടികൾക്കായി ഹാൾ ബുക്ക് ചെയ്യുകയാണെങ്കിൽ, ആ വിവരം കൃത്യമായി അധികൃതരെ അറിയിക്കേണ്ടതാണ്. പരിപാടിയുടെ തീയതി, സമയം തുടങ്ങിയ വിവരങ്ങൾ അതത് മണ്ഡലങ്ങളിലെ അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർമാരെ രേഖാമൂലം അറിയിക്കണം. കൂടാതെ ഇലക്ഷൻ കാലയളവിലെ മറ്റ് ബുക്കിംഗ് വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

date