Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്  - സ്ഥാപനമേധാവികള്‍ ജീവനക്കാരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള ഓര്‍ഡര്‍ (ORDER) പോര്‍ട്ടല്‍  പ്രവര്‍ത്തന സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. 

 ഒരോ പഞ്ചായത്ത് / മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എൽ ഐ സി ഓഫീസുകള്‍,  മറ്റ് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക്  അതത് പഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടറി ലോഗിന്‍ നിര്‍മ്മിച്ച് കത്ത് നല്‍കുന്നതും ആയതു പ്രകാരം ഈ സ്ഥാപനത്തിലെ മുഴുവന്‍ സ്ഥിര ജീവനക്കാരുടേയും വിവരങ്ങള്‍  പോര്‍ട്ടലിലേക്ക് മാർച്ച് 19 ന്  മുമ്പായി ചേര്‍ക്കേണ്ടതാണ്.  

പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍ നിന്നും  അറിയിപ്പ് കിട്ടാത്ത സ്ഥാപനമേധാവികള്‍ www.order.ceo.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത് ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.

date