Post Category
അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റ്: 21 ന് മുമ്പ് അപേക്ഷിക്കണം
അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ഉദ്യോഗാർത്ഥികളിൽ തപാൽ വോട്ട് ചെയ്യേണ്ടവർ ഫോം 12D യും പാർട്ട് രണ്ടും പൂരിപ്പിച്ച് മാർച്ച് 21 ന് മുമ്പായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കണം. ഇവർക്ക് ഏപ്രിൽ 3, 4, ' 5 തിയതികളിൽ വോട്ടർ ഫെസിലിറ്റേഷൻ സെൻ്റുകളിൽ എത്തി വേട്ട് രേഖപ്പെടുത്താം. കേരള പോലീസ്, കേരള ബറ്റാലിയൻ, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ടിസിറ്റി, വാട്ടർ അതോറിറ്റി, കെ എസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദർശൻ, ബി എസ് എൻ എൽ, റയിൽവേ, തപാൽ, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ.
date
- Log in to post comments