വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖർ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
കളക്ട്രേറ്റില്‍ നടന്ന റാന്‍ഡമൈസേഷനിൽ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 2373 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 2561 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം മുഖേന തിരഞ്ഞെടുത്തത്. ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്റെ 15 ശതമാനം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 22 ശതമാനം വിവി പാറ്റ് മെഷീനും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റാന്‍ഡമൈസേഷനു ശേഷം ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ നമ്പർ അടക്കമുള്ള റിപ്പോർട്ടുകൾ ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് മെയിൽ ചെയ്ത് നൽകിയിട്ടുണ്ട്.
ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി എൻ അനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി ബി അശോകൻ (സി പി എം), ടി വി രാജൻ ( ഐ എൻ സി)
ടി ആർ ബാഹുലേയൻ (സി പി ഐ), കെ പി പരീക്ഷിത്ത് (ബി ജെ, പി) ഷീൻ സോളമൻ (കേരള കോൺഗ്രസ് (എം)) എസ് എ അബ്ദുൾ സലാം ലബ്ബ (ഐ യു എം എൽ), തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ആദ്യ ഘട്ട റാന്‍ഡമൈസേഷനിൽ സന്നിഹിതരായിരുന്നു.
രാവിലെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ സ്ട്രോംഗ് റൂമിൽ നിന്ന് പരിശീലനത്തിനായി 190 ഇ വി എം കളും (വി വി പാറ്റ് ഉൾപ്പെടെ) പ്രത്യേക
ഗോഡൗണിലേക്ക് മാറ്റിയതിന് ശേഷം ആണ് റാൻഡമൈസേഷൻ നടത്തിയത്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി എൻ അനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി ശ്രീജിത്ത് (സി പി എം), ടി വി രാജൻ ( ഐ എൻ സി) ടി ആർ ബാഹുലേയൻ (സി പി ഐ), എൻ ശ്രീക്കുട്ടൻ (ബി ജെ, പി) ഷീൻ സോളമൻ (കേരള കോൺഗ്രസ് (എം)) എസ് എ അബ്ദുൾ സലാം ലബ്ബ (ഐ യു എം എൽ) , തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ട്രോംഗ് റൂം സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.
- Log in to post comments