Skip to main content
..

മാധ്യമനിരീക്ഷണ സെല്‍ പ്രവര്‍ത്തനം തുടങ്ങി

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പാലിക്കുന്നുവെന്നുറപ്പാക്കുന്നതിനായി മാധ്യമനിരീക്ഷണ സെല്‍ പ്രവര്‍ത്തനം തുടങ്ങി. എം.സി.എം.സി കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സെല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. നവമാധ്യമങ്ങള്‍ ഉള്‍പ്പടെ എല്ലാ മാധ്യമങ്ങളും നിരീക്ഷണവിധേയമാക്കുന്ന സെല്ലില്‍ മാധ്യമപരിചയമുള്ളവരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് പറഞ്ഞു.
24 മണിക്കൂര്‍ നിരീക്ഷണം ഉറപ്പാക്കുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് സെല്ലിന്റെ പ്രവര്‍ത്തനം. പെരുമാറ്റചട്ടലംഘനങ്ങളും അനുമതിയില്ലാതെ നല്‍കുന്ന    പരസ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കമ്മിറ്റിക്ക് നല്‍കുകയാണ് മുഖ്യപ്രവര്‍ത്തനം. അതോടൊപ്പം പരസ്യങ്ങളുടെ ചിലവ് കണക്കാക്കി ചിലവ് നിരീക്ഷണത്തിനും വിധേയമാക്കും. ഇതുപ്രകാരമാണ് സ്ഥാനാര്‍ഥിയുടെ ചിലവ് കണക്ക് ക്രമീകരിക്കുക.

date