Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂര്‍ എഞ്ചിനീയര്‍ കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിഭാഗത്തിലും മെക്കാനിക്കല്‍ വിഭാഗത്തിലും സ്‌ട്രോങ് റൂമിന്റെ ജനലകളും വാതിലും മറയ്ക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ മാത്രമാണ് ക്വട്ടേഷന്‍ നടപടികളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. താത്പ്പര്യമുള്ള സ്ഥാപനങ്ങള്‍ നിശ്ചിത നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ 'കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പ് 2026-നാട്ടിക, ഒല്ലൂര്‍ നിയമസഭാമണ്ഡലം (എസ്എസ്ടി പന്തല്‍ തുടങ്ങിയവ)'' എന്ന് കവറിന് മുകളില്‍ രേഖപ്പെടുത്തി മാര്‍ച്ച് 21 ന് വൈകീട്ട് മൂന്നിനകം ഇ.ആര്‍.ഒ ഒല്ലൂര്‍, നാട്ടിക ഓഫീസുകളില്‍ സമര്‍പ്പിക്കണം.

date