Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: നിരോധിത ഫ്ളക്സ് അച്ചടി സാമഗ്രികള്‍ പിടിച്ചെടുത്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (മൂന്ന്) ന്റെ നേതൃത്വത്തില്‍ ജില്ലയിലെ അച്ചടി സാമഗ്രികള്‍ വിതരണം ചെയ്യുന്നവരുടെ ഗോഡൗണുകളില്‍ പരിശോധന നടത്തി. 100 കിലോഗ്രാം നിരോധിത ഫ്ളക്സ് അച്ചടി സാമഗ്രികള്‍ പിടിച്ചെടുത്തു. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (മൂന്ന്) ലീഡര്‍ വിനോദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എ.ഇ സുജിത്ത്, ജില്ലാ ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ എ ഷെരീഫ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ടീം ലീഡര്‍ അറിയിച്ചു.
date
- Log in to post comments