അന്താരാഷ്ട്ര മണ്ണു ദിനാചരണം നടത്തി
മണ്ണു പര്യവേഷണ-മണ്ണു സംരക്ഷണ വകുപ്പും ഹരിത കേരള മിഷനും അയ്മനം ഗ്രാമപഞ്ചായത്തും സംയുക്തമായി മണ്ണുദിനാചരണം നടത്തി. ജില്ലയിലെ കൃഷിയിടങ്ങളില്‍ രാസവളപ്രയോഗം കൂടുതലാകുന്നത് പരിശോധനക്ക് വിധേയമാക്കേണ്ട വിഷയമാണെന്നും മണ്ണ് പരിശോധന നടത്തിയതിനു ശേഷം ശരിയായ വളപ്രയോഗം നടത്തുകയാണ് അഭികാമ്യമെന്നും അഡ്വ. കെ. സുരേഷ് കുറുപ്പ് എം എല്‍ എ പറഞ്ഞു. അയ്മനം ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന മണ്ണ് ദിനാചരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. കെ ആലിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി മനോജ്, ജില്ലാ -ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയേഷ് മോഹന്‍, മഹേഷ് ചന്ദ്രന്‍, ഉഷ ബാലചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല റിട്ട. പ്രൊഫ. ഡോ.എന്‍.കെ ശശിധരന്‍, ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ ഡോ. കെ.ജെ ജോര്‍ജ്ജ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫ. കെ. അജിത്ത്, കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫ. വി.എസ് ദേവി, ഏറ്റുമാനൂര്‍ കൃഷി അസി. ഡയറക്ടര്‍ ജോര്‍ജ്ജ് കെ മത്തായി, ഹരിത കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രമേശ് പി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ വി. ടി പദ്മകുമാര്‍ സ്വാഗതവും മണ്ണു പര്യവേഷണ ഓഫീസര്‍ പി. വി പ്രമോദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉത്തമ കൃഷി രീതികള്‍ എന്ന വിഷയത്തില്‍ കാര്‍ഷിക ശില്പശാലയും നടന്നു.
(കെ.ഐ.ഒ.പി.ആര്‍-2059/17)
- Log in to post comments