തിരഞ്ഞെടുപ്പ് പരിശീലനം ഡിജിറ്റലായി; ഇ-വിദ്യ ഇലക്ഷൻ ഓൺലൈൻ ലേർണിംഗ് പോർട്ടൽ
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താൻ ഇനി ഡിജിറ്റൽ പരിശീലനം. കേരള തിരഞ്ഞെടുപ്പ് വകുപ്പ് സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ ലേർണിംഗ് സംവിധാനമാണ് ഇ-വിദ്യ ഇലക്ഷൻ ഓൺലൈൻ ലേർണിംഗ് പോർട്ടൽ. വിവിധ സർക്കാർ വകുപ്പുകൾക്കായുള്ള 'സ്റ്റേറ്റ് ഇ-ലേർണിംഗ് പോർട്ടലിന്റെ' ഭാഗമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇലക്ഷൻ പരിശീലനത്തിനായി ഇത്തരമൊരു സമഗ്രമായ ഓൺലൈൻ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്.
ഇ-വിദ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി lms.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ ലിസ്റ്റിൽ നിന്നും 'Election Department' എന്നത് തിരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങൾ ഇ-വിദ്യ പോർട്ടലിൽ എത്തും. ഇവിടെ 'Registration' ബട്ടൺ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിവരങ്ങൾ നൽകി ഒ.ടി.പി വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതോടെ രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാകും.
രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും പാസ്വേഡും ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാം. അതല്ലെങ്കിൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും OTP-യും ഉപയോഗിച്ചും ലോഗിൻ ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്താൽ തുറന്നുവരുന്ന ഡാഷ്ബോർഡിൽ നിങ്ങൾ ചെയ്യുന്ന കോഴ്‌സുകളുടെ വിവരങ്ങളും പഠനപുരോഗതിയും കാണാൻ സാധിക്കും.
പുതിയ കോഴ്‌സുകൾക്കായി 'Explore Course' പേജ് സന്ദർശിക്കുക. ഇലക്ഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കോഴ്സുകൾ തയ്യാറാക്കിയിട്ടുണ്ട്.
കോഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ച ശേഷം 'Enrol' ചെയ്ത് പഠനം ആരംഭിക്കാം.
ഇവിടെ ലഭ്യമായ വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ കണ്ട് പഠനം പൂർത്തിയാക്കാം. എല്ലാ പാഠഭാഗങ്ങളും കണ്ടുകഴിഞ്ഞാൽ ഒരു ഓൺലൈൻ ടെസ്റ്റ് ഉണ്ടായിരിക്കും. ഇത് വിജയകരമായി പൂർത്തിയാക്കുന്നതോടെ കോഴ്‌സ് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ഓൺലൈനായി തന്നെ ലഭിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് ചുമതലകൾ ആവിശ്വാസത്തോടെയും അറിവോടെയും നിർവ്വഹിക്കാൻ ഇ-വിദ്യ സഹായിക്കുന്നു.
- Log in to post comments