സമ്മർ ട്രെയിനിംഗ്
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്)' 15 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ സമ്മർ ട്രെയിനിംഗ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 6 മുതൽ 25 വരെ സംഘടിപ്പിക്കുന്നു. ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ & പൈത്തൺ എന്നീ വിഷയങ്ങളിൽ, 15 പ്രവർത്തി ദിവസങ്ങളിലായി 30 മണിക്കൂർ ദൈർഘ്യമുള്ള ഈ ഓൺലൈൻ ട്രെയിനിംഗ്, വൈകുന്നേരം 6 മുതൽ 8 മണി വരെ ആയിരിക്കും നടക്കുന്നത്. പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ ഫീ 2,500 രൂപ. ഏപ്രിൽ 1 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/event-details/219 എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ +91 7356610110, +91 471 2413012 / 13 / 14, +91 9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
പി.എൻ.എക്സ്. 1230/2026
- Log in to post comments