Skip to main content

ഏപ്രിൽ 1ന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല

സംസ്ഥാന സർക്കാർ ഏപ്രിൽ 1 'No Transaction Day' ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അന്നേദിവസം ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഏപ്രിൽ 4ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളിൽ പെൻഷൻ, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ ആരംഭിക്കുകയുള്ളു. 

പി.എൻ.എക്‌സ്. 1238/2026

date