വോട്ടർ ബോധവൽക്കരണ പരിപാടി
നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറു ശതമാനം പോളിംഗ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ്പ് (SVEEP) പ്രോഗ്രാമിന്റെ ഭാഗമായി പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള വില്ലുമലയിൽ വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വില്ലുമല, പെരുവഴികാല, രണ്ടാം മൈൽ എന്നീ ഉന്നതികളെ സംയോജിപ്പിച്ച് വില്ലുമല ഉന്നതിയിൽ ജില്ലാ കലക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്തു. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടർമാർക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. ഓരോ വോട്ടും അമൂല്യമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണമെന്നും പറഞ്ഞു. ഉന്നതികളിലെ മുഴുവൻ വോട്ടർമാരും പോളിംഗ് ബൂത്തിലെത്തണമെന്ന സന്ദേശം ഊരുമൂപ്പന്മാർക്ക് കൈമാറി.
അരിപ്പ നഗർ സന്ദർശിച്ച ജില്ലാകലക്ടർ വോട്ടർമാർക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസെടുത്തു. ഊരുമൂപ്പന് സന്ദേശരേഖ കൈമാറി. ജില്ലാ ഭരണകൂടം, പട്ടികവർഗ്ഗ വികസന വകുപ്പ്, കൊട്ടാരക്കര കില (KILA), പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments